EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ ബ്രസീൽ ടീമിൽ നിന്ന് പിൻമാറി

November 14, 2023

മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ ബ്രസീൽ ടീമിൽ നിന്ന് പിൻമാറി

പരിക്കിനെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്സൺ ബ്രസീൽ ടീമിൽ നിന്ന് പിന്മാറി.ലിവർപൂളിന്റെ അലിസൺ ബെക്കർ, ബോട്ടഫാഗോയുടെ ലൂക്കാസ് പെറി എന്നിവർക്കൊപ്പം ഫെർണാണ്ടോ ദിനിസിന്റെ പ്രാരംഭ ടീമിൽ ഉൾപ്പെട്ട മൂന്ന് ഗോൾകീപ്പർമാരിൽ ഒരാളായിരുന്നു എഡേഴ്സൺ.എന്നിരുന്നാലും, ഞായറാഴ്ച ചെൽസിക്കെതിരായ മല്‍സരത്തില്‍ കാലിന് പരിക്കേറ്റതിനെത്തുടർന്ന് ആണ്  അദ്ദേഹം ടീമില്‍ നിന്നു പിന്മാറിയത്.

 

കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ എഡേഴ്സന്റെ പകരക്കാരനായി ബ്രസീൽ അത്ലറ്റിക്കോ പരാനൻസ് ഷോട്ട്-സ്റ്റോപ്പർ ബെന്റോയെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.നിലവിലെ യോഗ്യതാ കാമ്പെയ്‌നിൽ ബ്രസീലിന്റെ ഫസ്റ്റ് ചോയ്‌സ് ഗോൾകീപ്പറായി സ്വയം സ്ഥാപിക്കാൻ കഴിഞ്ഞ എഡേഴ്‌സണ് പരിക്ക് മൂലം വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്ത്.അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ആലിസന്‍ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും.പരിക്ക് മൂലം എഡേഴ്സണെ കൂടാതെ കാസെമിറോ, നെയ്മർ, റിച്ചാർലിസൺ എന്നിവരും ബ്രസീലിന് വേണ്ടി കളിയ്ക്കാന്‍ ഉണ്ടാകില്ല.

Leave a comment