മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ജോണി ഇവാൻസിന് പരിക്ക്
തുടയെല്ലിന് പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ജോണി ഇവാൻസ് നാലാഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് വാര്‍ത്ത പുറത്തു വിട്ട് ഇംഗ്ലിഷ് മാധ്യമങ്ങള്‍.ബുധനാഴ്ച എഫ്സി കോപ്പൻഹേഗനെതിരെ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് മല്‍സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിക്കുന്നത്.ഫിൻലൻഡിനും ഡെന്മാർക്കിനുമെതിരായ വടക്കൻ അയർലണ്ടിന്റെ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾ ഇവാൻസിന് നഷ്ടമാകുമെന്നാണ് ഇതിനർത്ഥം.
വരാനെ, ലിസാൻഡ്രോ മാർട്ടിനെസ്, വിക്ടർ ലിൻഡെലോഫ് എന്നിവർക്ക് പരിക്കേറ്റതിന് ഇടയിൽ ടെൻ ഹാഗിന്റെ വിശ്വാസം കാത്ത ഏക കളിക്കാരന് ആയിരുന്നു ഇവാന്‍സ്.താരം ഈ സീസണിൽ ആകെ ആറ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.പ്രീമിയര്‍ ലീഗില്‍ നിന്നു പോയ ലെസ്റ്റർ സിറ്റി വിട്ടതിന് ശേഷം സീസണിന്റെ തുടക്കത്തിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ അക്കാദമി ബിരുദധാരിയായ ഇവാൻസ് യുണൈറ്റഡിലേക്ക് തിരിച്ചുവരുകയായിരുന്നു.






































