EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ഇന്ന് : ന്യൂ കാസില്‍ – ബോണ്‍മൌത് പോരാട്ടം

November 11, 2023

പ്രീമിയര്‍ ലീഗില്‍ ഇന്ന് : ന്യൂ കാസില്‍ – ബോണ്‍മൌത് പോരാട്ടം

പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ  ഇന്ന് റിലഗേഷന്‍ ഭീഷണി നേരിടുന്ന ബോണ്‍മൌത്ത് ടീം  കളിക്കും.ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് വൈറ്റാലിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പ്രീമിയര്‍ ലീഗില്‍ തരകേടില്ലാത്ത പ്രകടനം കാഴ്ചവെച്ച കാസില്‍ ടീം തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കംപെയിനിലെ പ്രകടനത്തില്‍ ഏറെ നിരാശര്‍ ആണ്.

Newcastle United's Anthony Gordon celebrates scoring their first goal on November 4, 2023

 

ചാമ്പ്യന്‍സ് ലീഗ് റൌണ്ടില്‍  മരണ ഗ്രൂപ്പില്‍ പെട്ട ന്യൂ കാസില്‍ ആണ് ഇപ്പോഴത്തെ അവസാന സ്ഥാനക്കാര്‍.കഴിഞ്ഞ മല്‍സരത്തില്‍ ബോറൂസിയക്കെതിരെ ഏറ്റ പരാജയം മാനേജര്‍ എഡി ഹോവിന്‍റെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നുണ്ടാകും.കാലങ്ങള്‍ ഏറെ കാത്തിരുന്ന ശേഷം ലഭിച്ച ചാമ്പ്യന്‍സ് ലീഗ് കംപെയിനില്‍ വേണ്ട രീതിയില്‍ ഉള്ള ഇംപാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ന്യൂ കാസില്‍ ടീമിന് സമ്മര്‍ദം സൃഷ്ട്ടിക്കുന്നുണ്ട് എങ്കിലും പ്രീമിയര്‍ ലീഗില്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മേല്‍ക്കൈ നിലനിര്‍ത്താന്‍ തന്നെ ആണ് അവരുടെ ലക്ഷ്യം.എതിരാളികള്‍ ആയ ബോണ്‍മൌത് കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടി പതിനെട്ടാം സ്ഥാനത്ത് ആണ്.

Leave a comment