ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ട് യോഗ്യത നേടാന്‍ ബാഴ്സലോണ
ഷക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഒരു പോയിന്‍റ് നേടിയാല്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് നോകൌട്ട് റൌണ്ടില്‍ എത്താന്‍ ബാഴ്സലോണക്ക് കഴിയും.കറ്റാലൻ സംഘം ഇതുവരെ ഗ്രൂപ്പ് എച്ചിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആണ് ബാഴ്സലോണ ഇപ്പോള്‍ ഉള്ളത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് നേടിയ ഷാക്തർ മൂന്നാമതാണ്.ശേഷിക്കുന്ന എല്ലാ മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ റൌണ്ട് ഓഫ് 16 ലേക്ക് ഷക്തര്‍ ടീമിന് കയറാന്‍ കഴിയുകയുള്ളൂ.ബാഴ്സലോണ കഴിഞ്ഞ മല്‍സരത്തില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലാണ് വിജയം നേടിയത്.കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു സെന്‍റര്‍ ബാക്ക് എന്ന സാവിയുടെ പദ്ധതി ഫലിച്ചിരുന്നില്ല,അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ രണ്ടു സെന്‍റര്‍ ബാക്കിനെ ആയിരിയ്ക്കും സാവി ആദ്യ ഇലവനില്‍ വിന്യസിക്കാന്‍ പോകുന്നത്.ഫെലിക്സിന് ഇന്ന് കോച്ച് വിശ്രമം നല്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.ആദ്യ ഇലവനില്‍ സ്ഥാനം നഷ്ട്ടപ്പെട്ട ടോറസിന് തന്‍റെ കഴിവ് തെളിയിക്കാനുള്ള അവസരം ആണിത്.ഇന്ത്യന്‍ സമയം പതിനൊന്നെ കാലിന് ആണ് കിക്കോഫ്.