EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ന്യൂ കാസിലിന് ജീവന്‍മരണ പോരാട്ടം

November 7, 2023

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ന്യൂ കാസിലിന് ജീവന്‍മരണ പോരാട്ടം

ചൊവ്വാഴ്ച വൈകുന്നേരം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിലെ സിഗ്നൽ ഇഡുന പാർക്കിൽ വെച്ച് ഇന്ന് ന്യൂ കാസിലും ബോറൂസിയ ഡോര്‍ട്ടുമുണ്ടും തമ്മില്‍ പരസ്പരം ഏറ്റുമുട്ടും.രണ്ടാഴ്ച മുമ്പ് ജർമ്മൻ ക്ലബിനെതിരെ അവിശ്വസനീയമായി പരാജയപ്പെട്ട ന്യൂ കാസില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു.ബോറൂസിയ ആണ് രണ്ടാം സ്ഥാനത്ത്  ഉള്ളത്.

Newcastle United's Anthony Gordon celebrates scoring their first goal on November 4, 2023

 

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നെ കാലിന് ആണ് കിക്കോഫ്.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ മേല്‍ക്കൈ ന്യൂ കാസിലിന് തന്നെ ആണ്.കഴിഞ്ഞ മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഡോര്‍ട്ടുമുണ്ട്  നാല് ഗോള്‍ മാര്‍ജിനില്‍ ആണ് പരാജയപ്പെട്ടത്.ഇന്നതെ മല്‍സരത്തില്‍ പരാജയത്തിന്‍റെ ക്ഷീണം മാറ്റാനുള്ള ലക്ഷ്യത്തില്‍ ആണ് മഞ്ഞപ്പട.മറുവശത്ത് കാലങ്ങള്‍ക്ക് ശേഷമുള്ള തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് കമ്പെയിനില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് യോഗ്യത നേടാനുള്ള തത്രപ്പാടില്‍ ആണ് ന്യൂ കാസില്‍.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ആഴ്സണല്‍ ടീമിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

Leave a comment