മനോഭാവം മാറ്റാന്‍ വിനീഷ്യസ് ജൂനിയറോട് ആവശ്യപ്പെട്ട് പുയോൾ
റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറോട് പിച്ചില്‍ കളിക്കുമ്പോള്‍ ഉള്ള മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട് കാർലെസ് പുയോൾ.ബാഴ്‌സലോണ സിറ്റി സെന്ററിന് അടുത്തുള്ള സാന്റ് കുഗട്ടിൽ ചാരിറ്റി ടൂർണമെന്റിന്റെ അവതരണത്തിൽ സംസാരിക്കുകയായിരുന്നു പുയോൾ.ഈ കഴിഞ്ഞ എല്‍ ക്ലാസിക്കോയിലും ബ്രസീലിയന്‍ വിങ്ങര്‍ ബാഴ്സ താരങ്ങള്‍ക്കെതിരെയും കണികള്‍ക്ക് എതിരെയും വിനീഷ്യസ് പ്രകോപനപരമായി പ്രവര്‍ത്തിച്ചിരുന്നു.

“പിച്ചില്‍ എന്തു ചെയ്യണം എന്ന വ്യക്തമായ ബോധ്യം ആ താരത്തിനു ഉണ്ട്.അദ്ദേഹം കളിയില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്തിയാല്‍ ലോകത്തില്‍ തന്നെ മികച്ച താരമായി മാറാന്‍ അദ്ദേഹത്തിന് കഴിയും.അങ്ങനെ ആവുന്നതോടെ താരത്തിനെ എതിരാളികള്‍ പോലും അംഗീകരിക്കും.” പുയോള്‍ സ്പോര്‍ട്ടിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.കഴിഞ്ഞ മല്‍സരത്തില്‍ റയോ വലക്കാനൊക്കെതിരെ നടന്ന മല്‍സരത്തിലും താരം എതിര്‍ ടീം അങ്കങ്ങളുമായി വഴക്കിട്ടിരുന്നു.