ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ബ്രസീലിയന്‍ ടീമില്‍ എൻഡ്രിക്ക് ഇടം നേടി
കൊളംബിയയ്ക്കും അർജന്റീനയ്‌ക്കുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ ടീമിലേക്ക് റയല്‍ മാഡ്രിഡ് വന്‍ഡര്‍ ബോയ് ” എൻഡ്രിക്ക് ” ഇടം നേടി. പാൽമിറാസിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ താരം അടുത്ത സീസണ്‍ മുതല്‍ റോയല്‍ വൈട്ട്സിനായി കളിക്കും.

ഈ സീസണിൽ പാൽമിറാസിനായി 47 മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ എൻഡ്രിക്ക് നേടിയിട്ടുണ്ട്.ബ്രസീൽ ടീമിൽ മകനെ ഉൾപ്പെടുത്തിയത് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നും മകന്‍റെ ഈ നേട്ടത്തില്‍ താന്‍ വളരെ അഭിമാനം കൊള്ളുന്നു എന്നും താരത്തിന്‍റെ പിതാവ് രേഖപ്പെടുത്തി.ബ്രസീലിലെ മികച്ച ക്ലബിന് വേണ്ടി കളിക്കുകയും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കുകയും ചെയ്യുന്ന താരത്തിനെ കുറിച്ച് പലപ്പോഴായി കേള്‍ക്കുന്നുണ്ട് എന്നും , അതിനാല്‍ ഒരവസരം അദ്ദേഹത്തിന് നല്കാം എന്നും താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ബ്രസീൽ പരിശീലകൻ ഫെർണാണ്ടോ ദിനിസ് പറഞ്ഞു.