ടോട്ടൻഹാമിനെ അടിയറവ് പറയിച്ച് ചെല്‍സി
പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങാമെന്ന ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ പ്രതീക്ഷകൾ എല്ലാം തകര്‍ന്ന് ഇടിഞ്ഞിരിക്കുന്നു.ഒന്‍പത് പേരായി ചുരുങ്ങിയതിന് ശേഷം ടോട്ടന്‍ഹം ഇന്നലെ ചെല്‍സിയോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് പരാജയപ്പെട്ടത്.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് ചെല്‍സി ഈ ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. ഹാട്രിക്ക് നേടിയ നിക്കോളാസ് ജാക്സൺ ആണ് ചെല്‍സിയുടെ മാന്‍ ഓഫ് ദി മാച്ച്.

6 ആം മിനുട്ടില്‍ ഡെജൻ കുലുസെവ്സ്കിയുടെ ഗോളില്‍ ലീഡ് നേടി ടോട്ടന്‍ഹാം ആദ്യ പകുതിയില്‍ തന്നെ അപകടം മണത്തിരുന്നു.33 ആം മിനുട്ടില്‍ റൊമേറോ റെഡ് കാര്‍ഡ് കണ്ടു പുറത്താവുകയും ഇത് കൂടാതെ അതില്‍ നിന്നും ലഭിച്ച പെനാല്‍റ്റി വലയിലും എത്തിച്ച കോള്‍ പാമര്‍ ചെല്‍സിക്ക് സമനില നേടി കൊടുത്തു.രണ്ടാം പകുതിയില്‍ ടോട്ടന്‍ഹാമിന്റെ പതനം കൂടുതല്‍ ആഴത്തില്‍ ആയി.ഡെസ്റ്റിനി ഉഡോഗിക്ക് രണ്ടാമത്തെ മഞ്ഞ കാർഡ് ലഭിച്ചതോടെ ടോട്ടന്‍ഹാം പത്ത് പേരായി ചുരുങ്ങി.അതിന് ശേഷം ഈ സമ്മര്‍ സൈനിങ് ആയ നിക്കോളാസ് ജാക്സൺ ഓരോ ഇടവേളകളിലും ഗോള്‍ നേടി കൊണ്ട് ടോട്ടന്‍ഹാമിന്റെ പതനം പൂര്‍ത്തിയാക്കി.