ദുർബലര്‍ ആയ ഫുള്‍ഹാമിനെ തോല്‍പ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മനോവീര്യം ആകെ തകര്‍ന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഇന്ന് പ്രീമിയര്‍ ലീഗ് ഗെയിം വീക്കില്‍ ഫുൾഹാമിനെ നേരിടും.ഇന്ത്യന്‍ സമയം ആറ് മണിക്ക് ഫുൾഹാമിന്‍റെ തട്ടകമായ ക്രാവൻ കോട്ടേജിൽ വെച്ച് കിക്കോഫ്.എവിടെ തിരിഞ്ഞാലും യുണൈറ്റഡിന് തലവേദനയാണ്. ചാംപ്യന്‍സ് ലീഗില്‍ അവസാന സ്ഥാനം, പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനം,ഇത് കൂടാതെ ഈഎഫ്എല്‍ കപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു.
മാനേജര്‍ എന്ന നിലയില്‍ ടെന്‍ ഹാഗിന് മേല്‍ അതീവ സമ്മര്‍ദം വരുന്നുണ്ട് എങ്കിലും ഇപ്പോഴും മാനേജ്മെന്‍റ് അദ്ദേഹത്തിന് വേണ്ട പിന്തുണ നല്കുന്നുണ്ട്.മോശം ഗ്ലേസേര്‍സ് മാനേജ്മെന്‍റിനെതിരെയും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ ആയാല്‍ മാഞ്ചസ്റ്ററിന് അത് വലിയൊരു ആശ്വാസം ആകും.കൂടാതെ നിലവില്‍ മൂന്നു പോയിന്‍റ് ലഭിച്ചാല്‍ ആറാം സ്ഥാനത്തേക്ക് വരെ എത്താന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.അതിനാല്‍ കഴിഞ്ഞതെല്ലാം മറന്ന് ഇന്നതെ മല്‍സരത്തില്‍ വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ടെന്‍ ഹാഗും പിള്ളേരും.