ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനം നേടാന്‍ ഉറച്ച് പിഎസ്ജി
ലീഗ് 1 പോരാട്ടത്തിനായി മോണ്ട്പെല്ലിയർ എച്ച്എസ്‌സിയെ പാർക് ഡെസ് പ്രിൻസസിലേക്ക് സ്വാഗതം ചെയ്യുമ്പോൾ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം എന്ന ലക്ഷ്യം ആണ് പിഎസ്ജിയുടെ മനസ്സില്‍.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ബ്രെസ്റ്റിനെതിരെ പൊരുതി നേടിയ ജയവുമായി പാരിസ് ക്ലബ് ഇപ്പോള്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് ആണ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.
ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന മോണ്ട്പെല്ലിയർ ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് ആണ്.കഴിഞ്ഞ മല്‍സരത്തില്‍ ടുലൂസിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചതിന്റെ ആവേശം ഇപ്പോള്‍ ഈ ടീമിന് ഉണ്ട്.എല്ലാ ടീമുകളെയും പോലെ പിഎസ്ജിക്കും പരിക്ക് വലിയൊരു വിഷയമായി മാറിയിരിക്കുകയാണ്.നുനോ മെൻഡസ് (ഹാംസ്ട്രിംഗ്), മാർക്കോ അസെൻസിയോ (കാൽ), സെർജിയോ റിക്കോ , പ്രെസ്നെൽ കിംപെംബെ (ഫിറ്റ്നസ്), കെയ്‌ലർ നവാസ് (ഫിറ്റ്നസ്) എന്നിവരുടെ സേവനം ഒന്നും അവര്‍ക്ക് ലഭിക്കില്ല.എന്നാല്‍ ടീം ക്യാപ്റ്റന്‍ ആയ മാര്‍ക്കിന്യോസിന്‍റെ അഭാവം ആണ് പിഎസ്ജിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത്.അത് കഴിഞ്ഞ മല്‍സരത്തില്‍ നല്ല രീതിയില്‍ പ്രകടം ആകുന്നുമുണ്ട്.