“ഐഎസ്എലില്‍ വാര്‍ വരേണ്ടത് നിര്‍ബന്ധം ” – ജംഷഡ്പൂര്‍ എഫ്സി കോച്ച് സ്കോട്ട് കൂപ്പർ ,
ഇന്നലെബഗാനെതിരെ നടന്ന മല്‍സരത്തിന് ശേഷം ജംഷഡ്പൂര്‍ കോച്ച് സ്കോട്ട് കൂപ്പർ മാച്ച് ഒഫീഷ്യല്‍സിനെതിരെ കനത്ത വിമര്‍ശനം അറിയിച്ചു.ഇപ്പോള്‍ ഇന്ത്യന്‍ ഫൂട്ബോളിന് വേണ്ടത് വാര്‍ ആണ് എന്നും ഇന്ത്യയെക്കാള്‍ ചെറിയ രാജ്യങ്ങള്‍ പലതും വൃത്തിയായി വാര്‍ ഉപയോഗിക്കാന്‍ പഠിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി.

“സ്റ്റീവ് ആംബ്രിക്കെതിരെ നടന്ന ഫൌളിന് ഒന്നും നാല്‍കാതെ പോയത് എന്നെ ശരിക്കും അരിശത്തില്‍ ആഴ്ത്തുന്നു.പെനാല്‍റ്റി,അല്ലെങ്കില്‍ റെഡ് കാര്‍ഡ് ലഭിക്കേണ്ട ടാക്കിള്‍ ഞാന്‍ ഫോര്‍ത്ത് ഒഫീഷ്യലിനോട് അപ്പീല്‍ ചെയ്തപ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്.ഇവിടെ എന്തോ തമാശ നടക്കും മട്ടാണ് അയാള്‍ക്ക്.ഏഷ്യയിലെ ചെറിയ ലീഗുകൾക്ക് വാര്‍ സിസ്റ്റം ഉണ്ട്.ഈ ലീഗ് ഭരിക്കുന്ന ആളുകളുടെ പ്രധാന ലക്ഷ്യവും വാര്‍ കൊണ്ട് വരുക എന്നത് ആയിരിക്കണം.അല്ലെങ്കില്‍ അവര്‍ എന്തു കണ്ടാണ് നില്‍ക്കുന്നത് എന്ന് എനിക്കു അറിയില്ല.” മല്‍സരശേഷം സ്കോട്ട് കൂപ്പർ മാധ്യമങ്ങളോട് പറഞ്ഞു.