ജര്‍മന്‍ ഇതിഹാസം ആയ ലോതർ മത്തൗസിനെതിരെ തിരിച്ചടിച്ച് എയ്ഞ്ചൽ ഡി മരിയ
ലയണൽ മെസ്സിയുടെ ബാലൺ ഡി ഓർ വിജയത്തെ അപകീർത്തിപ്പെടുത്തിയ ലോതർ മത്തൗസിനെതിരെ എയ്ഞ്ചൽ ഡി മരിയ തിരിച്ചടിച്ചു.മെസ്സി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ നേടിയത് വെറും പ്രഹസനം മാത്രം ആണ് എന്നും അവാര്‍ഡിന് അതിന്‍റെ തനിമ എന്നോ നഷ്ട്ടപ്പെട്ടു എന്നും അദ്ദേഹം ഈ അടുത്തു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഈ വർഷം മുഴുവനും മെസ്സിയെക്കാൾ മികച്ച പ്രകടനമാണ് ഹാലൻഡ് നടത്തിയത്.മെസ്സി ജയിച്ചത് അനർഹമാണ്.”അദ്ദേഹം സ്കൈ ജർമ്മനിയോട് പറഞ്ഞു.അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മെസ്സിയുടെ സഹ അർജന്റീന താരം ഡി മരിയയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങി.”വേറെ എവിടെ എങ്കിലും പോയി കരയൂ ” എന്നായിരുന്നു മരിയ പോസ്റ്റിന് താഴെ കമെന്‍റ് ചെയ്തത്.1990-ൽ ജർമ്മനിക്കൊപ്പം ലോകകപ്പ് നേടിയതിന് ശേഷം മത്തൗസും ബാലൺ ഡി ഓർ ജേതാവാണ് എന്നതും രസകരമായ കാര്യം ആണ്.