എസി മിലാന്റെ റാഫേൽ ലിയോയെ സൈൻ ചെയ്യാൻ യുണൈറ്റട്ടിന് പദ്ധതി
അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ എസി മിലാന്റെ ഫോർവേഡ് റാഫേൽ ലിയോയെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിചിരിക്കുന്നതായി റിപ്പോർട്ട്.
2022 ല്‍ ആണ് പോർച്ചുഗൽ വിങര്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.താരത്തിനു വേണ്ടി എസി മിലാന്‍റെ വാതില്‍ പല പ്രീമിയര്‍ ലീഗ് ക്ലബുകളും മുട്ടി നോക്കി.എന്നാല്‍ താരത്തിനെ വിടാന്‍ മിലാനോ മിലാന്‍ വിട്ടു പോകാന്‍ താരത്തിനോ തീരെ താല്‍പര്യം ഇല്ല.

ഈ സീസണില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഇടത്ത് വിങ്ങില്‍ മികച്ച ഫോമില്‍ അല്ല കളിക്കുന്നത്. ഇത് കൂടാതെ സൂപ്പര്‍ സബ് ആയ ഗര്‍ണാച്ചോയും പ്രതീക്ഷയ്ക്ക് ഒത്തു ഉയരുന്നില്ല.അടുത്ത സമ്മറില്‍ ജാഡന്‍ സാഞ്ചോ,ആന്തണി മാര്‍ഷ്യല്‍ എന്നിവര്‍ ടീം വിടാന്‍ ഇരിക്കെ മികച്ച ഒരു വിങ്ഗരെ ടീമിന് ആവശ്യം ആണ് എന്നു യുണൈറ്റഡ് മാനേജ്മെന്‍റ് വിശ്വസിക്കുന്നു.അവിടെ ലിയോയുടെ പ്രൊഫൈല്‍ ടീമിന് വളരെ അധികം പ്രയോചനപ്പെടും എന്നു മാഞ്ചസ്റ്റര്‍ ടീം ഭാരവാഹികള്‍ വിശ്വസിക്കുന്നു.