കാരബാവോ കപ്പിൽ ബ്ലാക്ക്ബേണിനെ മറികടന്ന് ചെൽസി
ബുധനാഴ്ച്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബ്ലാക്ക്ബേൺ റോവേഴ്സിനെതിരെ 2-0 ന് ജയിച്ച ചെൽസിയെ കരബാവോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു.മെയ് മാസത്തിൽ ഹാംസ്ട്രിംഗ് പരിക്കിന് ശേഷം ആദ്യമായി കളിച്ച ബദിയാഷിൽ നേടിയ ഗോളില്‍ ആണ് ചെല്‍സി ലീഡ് നേടി എടുത്തത്.

59 ആം മിനുട്ടില്‍ ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ 12-ാം സ്ഥാനത്തുള്ള ബ്ലാക്ക്ബേൺ ഒരിക്കൽ കൂടി സ്വന്തം തകർച്ചയുടെ ശില്പിയായി.പ്രതിരോധത്തിൽ നിന്ന് പന്ത് പിടിച്ചെടുത്ത ചെല്‍സി ഇത്തവണ ഗോള്‍ നേടിയത് റഹീം സ്റ്റര്‍ലിങ്ങിലൂടെ ആയിരുന്നു.ശനിയാഴ്ച ബ്രെന്റ്‌ഫോർഡിനോട് 2-0ന് ഹോം തോറ്റതിന് ശേഷം പ്രീമിയർ ലീഗ് ടേബിളില്‍ പന്ത്രണ്ടാം സ്ഥാനത്ത് ഉള്ള ചെല്‍സിക്ക് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആണ്.ഈ ആഴ്ച്ച നടക്കാന്‍ ഇരിക്കുന്ന മല്‍സരത്തില്‍ ലണ്ടന്‍ റൈവല്‍സ് ആയ ടോട്ടന്‍ഹാം ആണ് ചെല്‍സിയുടെ എതിരാളികള്‍.