ന്യൂനസ് സ്‌ട്രൈക്കിൽ ലിവർപൂൾ ബോൺമൗത്തിനെ പരാജയപ്പെടുത്തി
ബുധനാഴ്ച രാത്രി വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ എഎഫ്‌സി ബോൺമൗത്തിനെതിരായ കരാബാവോ കപ്പ് നാലാം റൗണ്ടിൽ ലിവർപൂളിന് ജയം.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അവര്‍ വിജയം ഉറപ്പിച്ചത്.30 മിനിറ്റിനുശേഷം കോഡി ഗാക്‌പോ ലിവർപൂളിനായി സ്‌കോറിംഗ് തുറന്നു.രണ്ടാം പകുതിയില്‍ നൂനസില്‍ നിന്നാണ് റെഡ്സിന്‍റെ വിജയ ഗോള്‍ പിറന്നത്.
സ്റ്റാര്‍ട്ടിങ് ഇലവനില്‍ ക്ലോപ്പ് അവസരം ലഭിക്കാത്ത പല താരങ്ങളെയും കളിയ്ക്കാന്‍ ഇറക്കി എങ്കിലും രണ്ടാം പകുതിയില്‍ ട്രെന്‍റ്,മക് അലിസ്റ്റര്‍,നൂനസ്,ജോട്ട എന്നിവരെ തിരികെ കൊണ്ടുവന്നു.ബോണ്‍മൌത്തിനെ പോലൊരു ആവറേജ് ടീം ലിവര്‍പൂള്‍ പ്രതീക്ഷിച്ചതിലും നന്നായി പോരാടി.64 ആം മിനുട്ടില്‍ ജസ്റ്റിന്‍ ക്ലുയിവേര്‍ട്ട് ആണ് ബോണ്‍മൌത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്. കഴിഞ്ഞ സീസണിലെ കാരബാവോ കപ്പിൽ ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റിയോട് നാലാം റൗണ്ടിൽ പുറത്തായ ലിവർപൂള്‍ ഈ വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ എത്തി.