ദക്ഷിണാഫ്രിക്ക – ന്യൂസിലാന്‍ഡ് മത്സരത്തിനിടെ മാറ്റ് ഹെൻറിക്ക് ഹാംസ്ട്രിംഗ് പരിക്ക്
ഇന്ന് പൂനെയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിക്ക് വലത് കാൽമുട്ടിന് പരിക്കേറ്റു.തന്റെ ആറാം ഓവറിലെ മൂന്ന് പന്തുകൾ എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്റെ 27-ാം ഓവറിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.ന്യൂസിലൻഡ് ടീം മെഡിക്ക് താരത്തിനെ ശുശ്രൂഷിച്ച് വീണ്ടും കളിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും അത് നടന്നില്ല.

ബ്ലാക്ക്‌ക്യാപ്‌സ് എക്‌സ് അക്കൌണ്ട് ഹെൻറിയുടെ അവസ്ഥയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നല്കിയിട്ടുണ്ട്.താരത്തിന്‍റെ വലത് ഹാം സ്ട്രിങ്ങില്‍ നേരിയ പിടിത്തം ഉണ്ട് എന്നാണ് അവര്‍ അറിയിച്ചത്.കൂടുതല്‍ വിവരങള്‍ നല്കാന്‍ സമയം ആയിട്ടില്ല എന്നും , എന്നാല്‍ ഈ അവസരത്തില്‍ താരം പെട്ടെന്ന് ഒന്നും ഫീല്‍ഡിലേക്ക് മടങ്ങുകയില്ല എന്നും ടീം മാനേജ്മെന്‍റ് വെളിപ്പെടുത്തിയിട്ടുണ്ട്.ലോക്കി ഫെർഗൂസൺ (അക്കില്ലസ്), മാർക്ക് ചാപ്മാൻ (കാഫ് ), കെയ്ൻ വില്യംസൺ (തമ്പ്) എന്നിവർക്കൊപ്പം കിവി ടീമിൽ പരിക്കേറ്റ നാലാമത്തെ കളിക്കാരനായി ഹെൻറി ഇപ്പോൾ മാറി.