ന്യൂ കാസിലിന് പൂട്ട് ഇടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഈഎഫ്എല്‍ കപ്പില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം.ഇന്ത്യന്‍ സമയം ഒന്നേ മുക്കാല്‍ മണിക്ക് ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെതിരെ കളിക്കും.എറിക് ടെൻ ഹാഗിന്റെ ടീം ക്രിസ്റ്റൽ പാലസിനെ മറികടന്ന് ആണ് നാലാം റൌണ്ടില്‍ എത്തിയത് മറുവശത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ ക്വാഡ്രപ്പിൾ പ്രതീക്ഷകൾ തല്ലി കെടുത്തി കൊണ്ടാണ് ന്യൂ കാസില്‍ യോഗ്യത നേടിയത്.
ഇന്നതെ മല്‍സരത്തില്‍ യുണൈറ്റഡിനെതിരെ ഇറങ്ങുന്ന ന്യൂ കാസിലിന് നേരിയ മേല്‍ക്കൈ ഉണ്ട്.തുടക്കം പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ ആയിരുന്നു എങ്കിലും വളരെ പെട്ടെന്നു തന്നെ വിജയ വഴിയിലേക്ക് മടങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞു.നിലവില്‍ പതിനേഴ് പോയിന്റോടെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അവര്‍.മറുഭാഗത്ത് യുണൈറ്റഡ് സ്ഥിരതക്ക് വേണ്ടി നെട്ടോട്ടം ഓടുകയാണ്.കഴിഞ്ഞ മല്‍സരത്തില്‍ സിറ്റിക്കെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി നേരിട്ട യുണൈറ്റഡ് ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.ഒരു സോളിഡ് ടീമിനെ നിയമിക്കുന്നതില്‍ ടെന്‍ ഹാഗ് ഇതുവരെ വിജയിച്ചിട്ടില്ല.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ കഴിഞ്ഞതെല്ലാം മറന്ന് അഞ്ചാം റൌണ്ട് യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ചെകുത്താന്‍മാര്‍.