ഈഎഫ്എല്‍ കപ്പില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്താന്‍ ആഴ്സണല്‍
ലണ്ടൻ എതിരാളികള്‍ ആയ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടാന്‍ ആഴ്സണല്‍.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ഈഎഫ്എല്‍ കപ്പ് മല്‍സരം വെസ്റ്റ് ഹാം ഹോമായ ലണ്ടന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ഇരുപക്ഷവും അവരുടെ മൂന്നാം റൗണ്ടില്‍ ഒരു ഗോള്‍ വിജയം നേടിയാണ് ഇവിടെ വരെ എത്തിയത്.
ലിങ്കണ്‍ സിറ്റിയെ വെസ്റ്റ് ഹാം മറികടന്നപ്പോള്‍ ആഴ്സണല്‍ ബ്രെന്‍റ്ഫോര്‍ഡിനെതിരെ ഏറെ പാടുപ്പെട്ടാണ് വിജയം നേടിയത്.പ്രീമിയര്‍ പത്തു മല്‍സരങ്ങളില്‍ ആകെ മൂന്നു സമനില മാത്രം നേടിയ ആഴ്സണല്‍ ടീം നിലവില്‍ രണ്ടാം സ്ഥാനത്താണ്.ഈ മികച്ച ഫോം തുടരുന്നതിന് വേണ്ടിയുള്ള കഠിന പ്രയത്നത്തില്‍ ആണ് ആര്‍റ്റെറ്റയും സംഘവും.എന്നാല്‍ പരിക്ക് ആണ് അവരെ ഏറെ അലട്ടുന്നത്.ജൂറിയൻ ടിമ്പർ,ഗബ്രിയേല്‍ ജീസസ് ,തോമസ് പാർട്ടി എന്നിയവരെല്ലാം ആഴ്സണലിന് വേണ്ടി കളിയ്ക്കാന്‍ പ്രാപ്തര്‍ അല്ല.