EPL 2022 European Football Foot Ball International Football Top News transfer news

താന്‍ വല്ലാത്തൊരു ആശയ കുഴപ്പത്തില്‍ എന്ന് വെളിപ്പെടുത്തി ചെൽസി ഡിഫൻഡർ തിയാഗോ സിൽവ

November 1, 2023

താന്‍ വല്ലാത്തൊരു ആശയ കുഴപ്പത്തില്‍ എന്ന് വെളിപ്പെടുത്തി ചെൽസി ഡിഫൻഡർ തിയാഗോ സിൽവ

ഫൂട്ബോള്‍ എന്ന തന്‍റെ പ്രൊഫഷനോട് വിട പറയുന്നത് വളരെ ബുദ്ധിമുട്ടായ കാര്യം ആണ് എന്ന് ചെൽസി ഡിഫൻഡർ തിയാഗോ സിൽവ.2009-ൽ എസി മിലാനിലേക്ക് മാറിയത് മുതൽ യൂറോപ്യൻ ഫുട്‌ബോളിന്റെ ഉയർന്ന തലത്തിൽ കളിക്കുന്ന 39-കാരനായ സില്‍വ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫണ്ടര്‍മാരില്‍ ഒരാള്‍ ആയി മാറി.

 Chelsea's Thiago Silva, Robert Sanchez and Axel Disasi look dejected after Michail Antonio scores for West Ham United on August 20, 2023

 

2020-ൽ അദ്ദേഹം ചെൽസിയിലേക്ക് മാറുമ്പോൾ, അത് വെറും ചെറിയ സമയത്തിന് ആയിരിയ്ക്കും എന്ന് എല്ലാവരും കരുതി,എന്നാൽ ബ്രസീലിയൻ ഇന്റർനാഷണലാണ് മൂന്നു വര്‍ഷത്തിന് ശേഷവും ചെല്‍സിയുടെ ഫസ്റ്റ് ചോയ്സ് സെന്‍റര്‍ ബാക്ക്.സ്കൈ ഇറ്റാലിയയോട് സംസാരിച്ച സിൽവ തന്‍റെ കരിയര്‍ എങ്ങനെ നിര്‍ത്തണം  എന്ന ആശയകുഴപ്പത്തില്‍ ആണ് എന്ന് വെളിപ്പെടുത്തി.”എന്റെ കരിയറിന്റെ അവസാനം അടുത്തുകൊണ്ടിരിക്കുകയാണ്, അത് എളുപ്പമല്ല. എപ്പോൾ വിരമിക്കണം,കളിയ്ക്കാന്‍ പോകുന്ന അവസാന ക്ലബ് ഏതാണ്, കുടുംബത്തിന് ഏത് നഗരമാണ് ഇഷ്ടം എന്നിങ്ങനെ പല കാര്യങ്ങളും എന്നെ വല്ലാതെ അലട്ടുന്നുന്നുണ്ട്.ചെൽസിയിലെ അവസാന വർഷത്തെ കരാർ ആസ്വദിക്കുന്നതിൽ മാത്രമാണ് ഞാൻ ഇപ്പോള്‍  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത വർഷം എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ കരിയറിൽ ഞാൻ വളരെ സന്തോഷവാനാണ്.” താരം മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment