ഐസിസി ലോകകപ്പ്: ബംഗ്ലാദേശിനെ നെതർലൻഡ് പരാജയപ്പെടുത്തി, വിജയം 87 റൺസിന്
മീഡിയം പേസർ പോൾ വാൻ മീകെറെന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ ശനിയാഴ്ച നടന്ന ഐസിസി ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നെതർലൻഡ്‌സിന് 87 റൺസിന്റെ വിജയം സ്വന്തമാക്കി.
230 റൺസ് വിജയ ലക്ഷ്യ൦ പിന്തുടര്ന്ന ബംഗ്ലാദേശ് 42.2 ഓവറിൽ 142 റൺസിന് പുറത്തായി.
ഒരു ഘട്ടത്തിൽ പോലും ബംഗ്ലാദേശിന് ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. 35 റൺസ് എടുത്ത മെഹിദി ഹസൻ ആണ് ടോപ് സ്‌കോറർ. ബംഗ്ലാദേശ് ബാറ്റർമാരിൽ നാൾ പേർ ഒറ്റ അക്കത്തിൽ പുറത്തായി.
ആറ് മത്സരങ്ങളിൽ നിന്ന് ഡച്ചിന്റെ രണ്ടാം വിജയമാണിത്, ആറ് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശിന് ഒരു ജയം മാത്രമാണുള്ളത്. തോൽവി ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകൾ അവസാനിപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് 229 റൺസ് നേടി. 89 പന്തിൽ 68 റൺസെടുത്ത ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് ആണ് ടോപ് സ്കോറർ. വെസ്ലി ബറേസി 41 പന്തിൽ 41 റൺസെടുത്തു. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ടോസ് നേടിയ നെതർലൻഡ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാൽ ആ തീരുമാനം തെറ്റാണെന്ന് അവർക്ക് തുടക്കം തന്നെ മനസിലായി. മൂന്ന് റൺസിന് ആദ്യ വിക്കറ്റ് നഷ്ട്ടമായ അവർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ആറാം വിക്കറ്റിലെ 78 റൺസ് ആണ് ടീമിനെ 200ന് മുകളിലുള്ള സ്കോറിലേക്ക് എത്തിച്ചത്. ബംഗ്ലാദേശിന് വേണ്ടി മെഹിദി ഹസൻ ഒഴിച്ച് ബാക്കി എല്ലാവരും വിക്കെറ്റ് നേടി.