ജൂഡ് ബെലിങ്ഹാം,ഷൂമേനി – ഗാവിയുടെ ആരാധാനാപാത്രങ്ങള്‍
ഡി.എ.സെഡ്.എന് നല്കിയ അഭിമുഖത്തില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആയ ഗാവി റയല്‍ യുവ താരങ്ങള്‍ ആയ ജൂഡ് ബെലിങ്ഹാം,ഷൂമേനി എന്നിവരെ പ്രശംസിച്ചു.നാളെ ആണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ.പല യുവ താരങ്ങളുടെ സാന്നിധ്യം ഉള്ള ഇരു ടീമുകളും മികച്ച ഫോമില്‍ ആണ്.നാളത്തെ മല്‍സരത്തിലെ വിജയി ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തും എന്നതിനാല്‍ ഒരു മികച്ച പോരാട്ടം തന്നെ ആയിരിയ്ക്കും നാളെ ഉണ്ടാകാന്‍ പോകുന്നത്.

“മറ്റ് ഒട്ടേറെ കളിക്കാര്‍ ഉണ്ട് എങ്കിലും ജൂഡ് അദ്ദേഹത്തിന്റെ നിലവാരം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു.ടീമിനെ ഒറ്റയ്ക്ക് നയിക്കാനുള്ള മികവ് അദ്ദേഹത്തിന് ഉണ്ട്.ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് ഏറ്റവും കൂടുതല്‍ ബഹുമാനം ഷൂമേനിയോട് ആണ്.അദ്ദേഹം ഒരു മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു, ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ താരത്തിന്‍റെ നീക്കങ്ങള്‍ വളരെയധികം ഫോളോ ചെയ്യുന്നു.” ഗാവിയുടെ അഭിമുഖത്തില്‍ നിന്നാണിത്.