ഗലാറ്റസറെയെ മലര്‍ത്തിയടിച്ച് ബയേണ്‍ മ്യൂണിക്ക്
എഴുപ്പത് മിനുറ്റ് വരെ ബയേണ്‍ മ്യൂനിക്കിനെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞു എന്നതല്ലാതെ ഇന്നലത്തെ മല്‍സരത്തില്‍ ഗലാറ്റസറെക്ക് കാര്യം ആയോന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണു സത്യം.തുടര്‍ച്ചയായ മൂന്നാം വിജയം മ്യൂണിക്ക് 3-1 ന് നേടി.ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണവര്‍.യുസിഎല്‍ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ 37 മത്സരങ്ങൾ എന്ന റെക്കോർഡും ജർമ്മൻ ചാമ്പ്യന്മാർ നേടിയിട്ടുണ്ട്.
8 ആം മിനുട്ടില്‍ തന്നെ കോമാന്‍ ജര്‍മന്‍ ക്ലബിന് ലീഡ് നേടി കൊടുത്തു.30 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഗോളാക്കി മാറ്റി ഗലാറ്റസറെയും തിരിച്ചടിച്ചു.ഇതിന് ശേഷം മ്യൂനിക്കിന് കാര്യം ആയൊന്നും ചെയ്യാന്‍ സാധിച്ചില്ല.ഈ സീസണിലെ സ്റ്റാര്‍ സൈനിങ് ആയ ഹാരി കെയിന്‍ 73-ാം മിനിറ്റിൽ ഒടുവില്‍ തുര്‍ക്കിഷ് ക്ലബിന്‍റെ പ്രതിരോധം ഭേദിച്ചു.ആറ് മിനുറ്റിന് ശേഷം ജമാൽ മുസിയാലയും കൂടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ രണ്ടു ഗോള്‍ മാര്‍ജിനില്‍ ജര്‍മന്‍ ക്ലബ് വിജയം നേടി.