ചാമ്പ്യന്‍സ് ലീഗില്‍ വിജയകുതിപ്പ് തുടരാന്‍ മ്യൂണിക്ക്
ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് ശേഷം ചാമ്പ്യന്‍സ് ലീഗ് ഇന്ന് പുനരാരംഭിക്കും.ഗലാറ്റസറേയും ബയേൺ മ്യൂണിക്കും തമ്മില്‍ ആയിരിയ്ക്കും ആദ്യത്തെ മല്‍സരം.രണ്ടു മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയം നേടിയ ബയേണ്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും ഒരു ജയവും ഒരു സമനിലയും നേടിയ ഗലാറ്റസറേ ലീഗില്‍ രണ്ടാം സ്ഥാനത്തുമാണ്.
ഇന്ത്യന്‍ സമയം പത്തേ കാല്‍ മണിക്ക് ഗലാറ്റസറേ ഹോമായ റാംസ് പാർക്കില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇതിന് മുന്നേ കോപ്പന്‍ഹാഗനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും തോല്‍പ്പിച്ച ബയേണ്‍ ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഫോമില്‍ ആണ് എങ്കിലും ലീഗില്‍ അവര്‍ക്ക് സ്ഥിരത കണ്ടെത്താന്‍ കഴിയുന്നില്ല.ഇത് കൂടാതെ നൗസൈർ മസ്‌റോയി,മാനുവൽ ന്യൂയർ,ഉപമെക്കാനോ,ഗബ്രിയേൽ മരുസിക്,റാഫേൽ ഗ്വെറിറോ,താരെക് ബുച്ച്‌മാൻ എന്നിവര്‍ എല്ലാം പരിക്ക് മൂലം വിശ്രമത്തില്‍ ആണ് എന്നത് മ്യൂനിക്കിന് വലിയ തിരിച്ചടിയാണ്.ഫോമില്‍ ഉള്ള മുന്നേറ്റ നിര മാത്രം ആണ് കോച്ച് ടൂഷലിന്റെ പ്രതീക്ഷ.