കോച്ചിന്റെ വിശ്വാസം വീണ്ടെടുത്ത് ഹാരി !!!!!!!!!!!
ഷെഫീൽഡ് യുണൈറ്റഡുമായുള്ള ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഹാരി മഗ്വെയറിന്റെ പ്രകടനത്തിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് എറിക് ടെൻ ഹാഗ് പ്രശംസിച്ചു.ഇന്റർനാഷണൽ ഇടവേളയ്ക്ക് മുമ്പ് ബ്രെന്റ്‌ഫോർഡിനെതിരെ ആദ്യ ഇലവന്‍ സ്ഥാനം തിരിച്ചുപിടിച്ച മഗ്വയര്‍ , റാഫേൽ വരാനെ തിരിച്ചുവന്നിട്ടും ഷെഫീൽഡ് യുണൈറ്റഡിനെതിരായ ഇലവനിൽ തന്റെ സ്ഥാനം നിലനിർത്തി.
“ഹാരി എന്നെ വല്ലാതെ അംബരപ്പിച്ചു.എന്നെ മാത്രം അല്ല എതിര്‍ ടീം താരങ്ങളെയും.പന്ത് കൈവശം ഇല്ലാത്തപ്പോഴും കളി നന്നായി അദ്ദേഹം നിയന്ത്രിച്ചു.ഗെയിം പഠിച്ച അദ്ദേഹം പല ഇന്‍റര്‍സെപ്ഷനും നടത്തി.കളി മുന്നോട്ട് കൊണ്ട് പോകാന്‍ മികച്ച പാസുകളും അദ്ദേഹം നല്കി.വിങ്ങ് എരിയകളില്‍ താരത്തിന്‍റെ സ്വിച്ച് പാസ് നന്നായി ഫലം കണ്ടു.അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ വളരെ അധികം തൃപ്തന്‍ ആണ്.” മല്‍സരശേഷം ടെന്‍ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.മഗ്വയറെ പോലെ ജോണി ഇവാന്‍സിനെയും ടെന്‍ ഹാഗ് പ്രശംസിച്ചിരുന്നു.