ദുര്‍ബലര്‍ക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ട് പോളിഷ് സ്വിസ് ടീമുകള്‍
ഇന്നലെ ഗ്രൂപ്പ് ഐയില്‍ നടന്ന പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലണ്ട് ടീമിനെ സമനിലയില്‍ തളച്ച് ബെലാറസ്.അവസാന രണ്ടു മിനുട്ടില്‍ സ്വിസ് ടീം നേടിയ ഇരട്ട ഗോളുകള്‍ ആണ് അവര്‍ക്ക് ഒരു പോയിന്‍റ് നേടി കൊടുത്തത്.സ്വിസ് ടീമിന് വേണ്ടി ഷെർദാൻ ഷാക്കിരി (28′)മാനുവൽ അകാൻജി (89′)സെക്കി അംദൂനി (90′) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബെലാറസ് ടീമിന് വേണ്ടി മാക്‌സ് എബോംഗ് (61′)സിയാനിസ് പല്യാകോവ് (69′) ദിമിത്രി ആന്റിലേവ്‌സ്‌കി (84′) എന്നീ താരങ്ങള്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ പോളണ്ട് – മോള്‍ഡോവ എന്നിവര്‍ സമനിലയില്‍ പിരിഞ്ഞു.മികച്ച രീതിയില്‍ അറ്റാക്കിങ് നടത്തി എങ്കിലും പോളിഷ് ടീമിന് മോള്‍ഡോവയെ മറികടക്കാന്‍ കഴിഞ്ഞില്ല.സമനില കുരുക്കില്‍പ്പെട്ട പോളിഷ് ടീമിന്‍റെ യൂറോ കാമ്പെയിന്‍ പ്രതിസന്ധിയില്‍ ആണ്.നിലവില്‍ ഗ്രൂപ്പ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. മോള്‍ഡോവയ്ക്ക് വേണ്ടി ആദ്യ പകുതിയില്‍ അയോൺ നിക്കോളാസ്കു ഗോള്‍ കണ്ടെത്തിയപ്പോള്‍ പോളിഷ് സ്ട്രൈക്കര്‍ ആയ കരോൾ സ്വിദെർസ്കി രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്തി.