സ്‌പെയിനും സ്‌കോട്ട്‌ലൻഡും യൂറോ 24-ന് യോഗ്യത നേടി, ഹാലൻഡിന്റെ നോർവേ പുറത്ത്
സ്പെയിൻ 2024 യൂറോയിൽ സ്ഥാനം ഉറപ്പിച്ചു.രണ്ടാം പകുതിയില്‍ ഗാവിയുടെ ഗോളില്‍ ആണ് സ്പെയിന്‍ വിജയം നേടിയത്.ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനം നേടിയാണ് സ്പാനിഷ് ടീം യൂറോ യോഗ്യത നേടിയത്.രണ്ടാം സ്ഥാനത്തുള്ള സ്കോട്ട്ലണ്ടും യൂറോ യോഗ്യത ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടി യോഗ്യത കണ്ടെത്തി.
ഹാലണ്ട്,ഒഡേഗാര്‍ഡ് എന്നിവരെ പോലെ പല പ്രമുഖര്‍ ഉണ്ടായിട്ടും നോര്‍വേക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.തുടക്കം മുതല്‍ക്ക് തന്നെ പോസഷന്‍ ഉണ്ടായിരുന്നു എങ്കിലും നോര്‍വേ പ്രതിരോധം തകര്‍ക്കാന്‍ സ്പാനിഷ് ടീമിന് കഴിഞ്ഞില്ല.മൊറാട്ട മികച്ച ഫോമില്‍ ആയിരുന്നു എങ്കിലും ഗോള്‍ കണ്ടെത്താന്‍ അദ്ദേഹവും വിഷമിച്ചു.ഒടുവില്‍ 49 ആം മിനുട്ടില്‍ ആണ് ഗാവിയുടെ ഗോള്‍ പിറന്നത്.അതോടെ തിരിച്ചടിക്കാനുള്ള നീക്കം നോര്‍വേ ശക്തം ആക്കി എങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.