മെസ്സിയുടെ മേത്ത് താന്‍ തുപ്പിയിട്ടില്ല എന്ന് അന്റോണിയോ സനാബ്രിയ
ഏകപക്ഷീയമായ ഒരു ഗോളിൽ പരാഗ്വേയെ തോല്‍പ്പിച്ച അര്‍ജന്‍റീന ആണ് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.മല്‍സരത്തില്‍ ഗോള്‍ ഒന്നും നേടിയില്ല എങ്കിലും മെസ്സി പിച്ചില്‍ മുൻ ബാർസ താരം അന്റോണിയോ സനാബ്രിയയുമായി ഏറ്റുമുട്ടിയിരുന്നു.താരം ഇപ്പോള്‍ ടോറിനോക്ക് വേണ്ടി കളിച്ച് കൊണ്ടിരിക്കുന്നു.
താരം മെസ്സിക്കെതിരെ മുതുകിൽ തുപ്പുന്നതായി കാണപ്പെട്ടു.എന്നാല്‍ ഇത് തന്‍റെ ശ്രധയില്‍പ്പെട്ടിട്ടില്ല എന്നും കളി കഴിഞ്ഞ ശേഷം സഹ താരങ്ങള്‍ ആണ് ഇത് എന്നോടു പറഞ്ഞത് എന്നും മെസ്സി മല്‍സരശേഷം പറഞ്ഞു.”ഇത് ഒരു വലിയ സംഭവം ആയി ഞാന്‍ കാണുന്നില്ല.അത് ആരെന്ന് പോലും എനിക്കു അറിയില്ല, ഇതിനെ ഊതി വീര്‍പ്പിക്കാന്‍ എനിക്കു താല്‍പര്യവും ഇല്ല.”ഇതായിരുന്നു മെസ്സിയുടെ പ്രതികരണം.എന്നാല്‍ മെസ്സിയേ തുപ്പി എന്നത് വ്യാജം ആണ് എന്നും കാമറ ആംഗിളിന്‍റെ പ്രശനം ആണിത് എന്നുമായിരുന്നു മത്സരശേഷം പരാഗ്വേ ദേശീയ ടീം താരം വിശദീകരിച്ചത്.