വംശീയതയ്‌ക്കെതിരായ പോരാട്ടം തുടരും എന്നാവര്‍ത്തിച്ച് വിനീഷ്യസ്
ലാലിഗയിലെയും സ്പാനിഷ് സമൂഹത്തിലെയും വംശീയതയെക്കുറിച്ച് വീണ്ടും തുറന്നടിച്ച് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ.ബ്രസീലിയൻ ഇന്റർനാഷണൽ താരം കഴിഞ്ഞ 12 മാസങ്ങളിലായി നിരവധി തവണ ലാ ലിഗ മത്സരങ്ങളിൽ കാണികളിൽ നിന്ന് വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട്.എന്നാല്‍ വലന്‍സിയക്കെതിരെ നടന്ന അധിക്ഷേപം അതിര് വിട്ടപ്പോള്‍ മാത്രമാണ് സ്പാനിഷ് ബോര്‍ഡ് ഇതിനെതിരെ നടപടി എടുത്തത്.താരം പലപ്പോഴും ഇതിനെതിരെയും ഒച്ച ഉയര്‍ത്തിയിട്ടുണ്ട്.
“ഞാന്‍ പിച്ചില്‍ ഉള്ളത് കാണികളെ സന്തോഷിപ്പിക്കാന്‍ ആണ്.എന്നാല്‍ എന്നെ നിങ്ങള്‍ ശത്രുവായി കാണുന്നത് മോശമായ കാര്യം ആണ്.അടിമത്വത്തെ കുറിച്ചും വംശീയ വെറിയെ കുറിച്ചും ഞാന്‍ ഏറെ വായിച്ചിട്ടുണ്ട്.നമ്മളെ ഒരാള്‍ വേദനിപ്പിച്ചാല്‍ ഒഴിഞ്ഞു മാറാന്‍ ഞാന്‍ തയ്യാര്‍ അല്ല.അതിനാല്‍ പോരാട്ടം ഇനിയും തുടരും.സ്പെയിനിനെ ഒരു വംശീയ രാജ്യത്തില്‍ നിന്നു മാറ്റി എടുക്കാന്‍ എനിക്കു കഴിയില്ലായിരിക്കാം.എന്നാല്‍ പല മാറ്റങ്ങളും കൊണ്ടുവരാന്‍ എനിക്കും കഴിയും.” വിനീഷ്യസ് ജൂനിയര്‍ എല്‍ ഏക്കുപ്പെക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.