ജപ്പാനീസ് ബുള്ളറ്റ് ട്രെയിനിനെ റാഞ്ചാന്‍ മുന്‍ നിര ക്ലബുകള്‍
ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന്റെ കൗരു മിറ്റോമയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ജപ്പാൻ ഇന്റർനാഷണലിന്റെ ഭാവിയെ ചുറ്റിപ്പറ്റി നിലവിൽ നിരവധി ഊഹാപോഹങ്ങൾ ഉണ്ട്, സമീപഭാവിയിൽ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തെ വാങ്ങാൻ താൽപ്പര്യപ്പെടുന്നുവെന്ന് പറയപ്പെടുന്നു.

മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും 2024-ൽ 26-കാരന് ഓഫറുകൾ നൽകാൻ പദ്ധതിയിടുന്നതായി അടുത്തിടെയുള്ള ഒരു റിപ്പോർട്ട് അവകാശപ്പെട്ടു, ബ്രൈറ്റൺ ആണെങ്കില്‍ താരത്തിനെ പിടിച്ച് നിര്‍ത്താന്‍ പെടാപ്പാടുപ്പെടുകയാണ്.ക്ലബും താരവും തമ്മില്‍ നിലവിലുള്ള കരാർ 2025 ജൂണിൽ അവസാനിക്കും.താരത്തിനെ ഇപ്പോള്‍ ബ്രൈട്ടന്‍ വില ഇട്ടിരിക്കുന്നത് 70 മില്യണ്‍ യൂറോ ആണ്.എന്നാല്‍ താരത്തിനു ഇനിയും മുകളില്‍ കളിയ്ക്കാന്‍ കഴിയും എന്ന് അവര്‍ വിശ്വസിക്കുന്നു.അദ്ദേഹത്തിനെ ഇനിയും രണ്ടു മൂന്നു സീസണ്‍ കൂടി അവിടെ തുടരാന്‍ മാനേജ്മെന്‍റ് നിര്‍ബന്ധിക്കാന്‍ ഒരുങ്ങുകയാണ്.കറ തീര്‍ന്ന ഡ്രിബ്ളിങ് ശൈലിയുള്ള വിങര്‍ ഭാവിയില്‍ ഫൂട്ബോളിലെ ഒരു മികച്ച പത്താം നമ്പര്‍ ആയി മാറാന്‍ വരെ സാധ്യതയുണ്ട് എന്ന് പറയുന്ന ഫൂട്ബോള്‍ പണ്ഡിറ്റ്സും പ്രീമിയര്‍ ലീഗില്‍ ഉണ്ട്.