അടുത്ത ഫ്രീ ട്രാന്‍സ്ഫര്‍ മണി മുഴങ്ങുന്നു ; ഇത്തവണ നീക്കോ വില്യംസ്
അത്‌ലറ്റിക് ബിൽബാവോ ഫോർവേഡ് നിക്കോ വില്യംസ് കരാർ അടുത്ത ജൂണിൽ അവസാനിക്കുമ്പോൾ സൗജന്യ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിലേക്ക് മാറാൻ സമ്മതിച്ചതായി റിപ്പോർട്ട്.താരത്തിന്‍റെ ഭാവിയെ ചുറ്റിപ്പറ്റി അനേകം ഊഹോപോഹങ്ങള്‍ ഈ അടുത്ത് പ്രചരിച്ചിരുന്നു.അദ്ദേഹത്തിനെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ബാഴ്സ ഉള്‍പ്പെടുത്തിയതിന് പിന്നാലേ താരവുമായി കൈകൊര്‍ക്കാന്‍ റയല്‍ മാഡ്രിഡിനും ആഗ്രഹം ഉണ്ടെന്ന് റൂമറുകള്‍ പ്രചരിച്ചിരുന്നു.

വില്യംസ് സാൻ മേംസിൽ ഒരു പുതിയ ഡീൽ ഒപ്പിടുന്നതിന്റെ വക്കിലാണ് എന്ന് അടുത്തിടെയുള്ള ഒരു റിപ്പോർട്ട് അവകാശപ്പെട്ടു.എന്നാല്‍ ഇതിനെ തള്ളി കൊണ്ട് പത്രപ്രവർത്തകൻ എൻറിക് കാന്യേലസ്, യുവ സ്പാനിഷ് വിങര്‍ വെറ്ററന്‍ ഡിഫണ്ടര്‍ ആയ ഇനിഗോ മാര്‍ട്ടിനസിന്‍റെ വഴിയേ പോകും എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.റയലും ബാഴ്സയെയും കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ, ആസ്റ്റൺ വില്ല, പാരീസ് സെന്റ് ജെർമെയ്ൻ എന്നീ പറയുന്ന ക്ലബുകള്‍ എല്ലാം താരത്തിന്‍റെ പ്രൊഫൈലില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.