ലൂയിന്‍ ഗുയില്‍ഹെര്‍മ – പുതിയ ബ്രസീലിയന്‍ യുവ താരത്തിന് യൂറോപ്പില്‍ വന്‍ ഡിമാന്‍ഡ്
പാൽമീറസ് മിഡ്ഫീൽഡർ ലൂയിസ് ഗിൽഹെർമിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ ആണ് ചെൽസിയും ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും.താരത്തിനെ നിരീക്ഷിക്കാന്‍ മുകളില്‍ പറഞ്ഞ ക്ലബുകള്‍ പലപ്പോഴുമായി സ്കൌട്ടുകളെ അയച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.വെറും 17 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഈ യുവ താരം ബ്രസീലിയന്‍ ക്ലബിന് വേണ്ടി ഇതിനകം മുപ്പത്തോളം മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
ലൂയിസ് ബ്രസീൽ അണ്ടർ 20 അന്താരാഷ്‌ട്ര താരം കൂടിയാണ്.പാൽമിറാസ് യൂത്ത് സിസ്റ്റത്തിൽ നിന്ന് ഉയർന്നുവന്ന ഏറ്റവും പുതിയ താരത്തിന്‍റെ കാര്യത്തില്‍ സ്പാനിഷ് വമ്പന്മാരായ റയലും ബാഴ്സലോണയും ശ്രദ്ധ കാണിച്ചിട്ടില്ല.പൊതുവേ ബ്രസീലിയന്‍ താരങ്ങളെ സൈന്‍ ചെയ്യുന്നതില്‍ ഇരുവരും തമ്മില്‍ ആയിരിയ്ക്കും യുദ്ധം നടക്കുക.ചെൽസിയിൽ നിന്നോ ബയേണിൽ നിന്നോ പാൽമീറസിന് ഇതുവരെ ഔപചാരിക ബിഡ് ലഭിച്ചിട്ടില്ല.താരത്തിനെ ഇനിയും നിരീക്ഷിക്കാന്‍ ആണ് യൂറോപ്പിയന്‍ ക്ലബുകളുടെ തീരുമാനം.തങ്ങളെ പ്രകടനം കൊണ്ട് ആശ്ചര്യപ്പെടുത്താന്‍ താരത്തിനു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ആദ്യ ബിഡ് നല്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍.