കോച്ച് ചെയ്യാന്‍ താല്പര്യം ഇല്ല , ഇപ്പോഴത്തെ ശ്രദ്ധ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ – സീദാന്‍
സ്കൈ സ്പോര്‍ട്ടിനോട് നല്കിയ അഭിമുഖത്തില്‍ തന്റെ ഇപ്പോഴത്തെ ശ്രദ്ധ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് എന്നും ഏത് ടീമിന്റെ മാനേജര്‍ റോള്‍ എല്ക്കാനും ഉള്ള ചിന്ത ഇല്ല ഇപ്പോള്‍ എന്നും റയല്‍ മാഡ്രിഡ് ഇതിഹാസം സിദാന് പറഞ്ഞു.താരത്തിനെ പിഎസ്ജി,അല്‍ നാസര്‍ ക്ലബുകള്‍ മാനേജര്‍ റോളിലേക്ക് വിളിച്ചിരുന്നു.
മുന്‍ ഫ്രാന്‍സ് ഇതിഹാസത്തിനെ ചുറ്റിപ്പറ്റിയുള്ള ഇപ്പോഴുള്ള പ്രധാന റൂമര്‍ സൗദി അറേബ്യ ഫ്രഞ്ച് ക്ലബ് ആയ ഒളിമ്പിക് ഡി മാർസെയ്ലെയിലിനെ വാങ്ങാന്‍ പോകുന്നു എന്നും മാനേജര്‍ റോളിലേക്ക് സിദാനെ വിളിച്ചിട്ടുണ്ട് എന്നതുമാണ്.സിദാൻ ജോലി ഏറ്റെടുത്താൽ 300 മില്യൺ യൂറോ ട്രാൻസ്ഫർ ബജറ്റ് വാഗ്ദാനം ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എങ്കിലും മറ്റ് പ്രമുഖ ഫൂട്ബോള്‍ ചാനലുകള്‍ ഒന്നും ഈ വാര്‍ത്തയെ പിന്തുണച്ചിട്ടില്ല.മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം യുവന്റ്റസ്,അല്ലെങ്കില്‍ ഫ്രാന്‍സ് എന്നീ ടീമുകളെ നയിക്കാന്‍ മാത്രമേ സിദാന് താല്പര്യം ഉള്ളൂ എന്നും പറയുന്നുണ്ട്.