മാറ്റു അലമാനിയുടെ നിയമനം ഈ ആഴ്ച്ച അത്ലറ്റിക്കോ മാഡ്രിഡ് പ്രഖ്യാപ്പിക്കും
ഈ അന്താരാഷ്‌ട്ര ഇടവേളയിൽ മാറ്റു അലെമാനിയെ അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ ആയി നിയമിച്ചേക്കുമെന്ന് സ്‌പെയിനിലെ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു, മുണ്ടോ ഡിപോർട്ടീവോ പോലുള്ള സൈറ്റുകൾ അലേമാനി മാഡ്രിഡില്‍ ആണ് എന്ന് അവകാശപ്പെടുന്നു.കടം കയറി മുടിഞ്ഞ ബാഴ്സലോണയെ വലിയ ഫിനാന്‍ഷ്യല്‍ ബിലില്‍ നിന്നും രക്ഷിച്ച അലെമാനി വെറും രണ്ടു സീസണ്‍ കൊണ്ട് ടീമിലെ എല്ലാ വേണ്ടാത്ത താരങ്ങളെയും ഒഴിവാക്കി.

ബാഴ്‌സലോണയില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങിയ അലെമാനിയെ മികച്ച സ്‌പോർട്‌സ് ഡയറക്‌ടറുകളിലൊന്നായി പല മുന്‍ നിര യൂറോപ്പിയന്‍ ക്ലബുകളും കണക്കാക്കുന്നു. അത്‌ലറ്റിക്കോ വളരെക്കാലമായി അദ്ദേഹത്തിന്റെ സേവനങ്ങൾ നേടി എടുക്കാന്‍ ശ്രമം തുടങ്ങിയിട്ട്.ആൻഡ്രിയ ബെർട്ട സ്‌പോർട്‌സ് ഡയറക്ടറായി തന്റെ സ്ഥാനം നിലനിർത്തും, എന്നാൽ അൽമേനി തൊട്ടു മുകളിലുള്ള ഒരു പുതിയ പോസ്റ്റിൽ പ്രവര്‍തിക്കും.ക്ലബ് സിഇഒ ഏഞ്ചൽ ഗിൽ മാരിന് നേരിട്ട് അലെമാനി റിപ്പോർട്ട് ചെയ്യും.