യമാല്‍ സ്‌പെയിൻ ടീമിൽ നിന്ന് പുറത്തായതോടെ ബാഴ്‌സലോണയുടെ പരുക്ക് പ്രതിസന്ധി രൂക്ഷമാകുന്നു
സ്കോട്ട്ലൻഡിനും നോർവേക്കുമെതിരായ ഈ ആഴ്ച യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിൽ നിന്ന് ബാഴ്സലോണ ഫോർവേഡ് ലാമിൻ യമൽ പിൻമാറിയതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.താരത്തിന്‍റെ ഇടുപ്പിന് പരിക്കേറ്റതായി റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ ബാഴ്സലോണ അറിയിച്ചിട്ടുണ്ട്എന്നാലും താരം തിങ്കളാഴ്ച സ്പെയിനിൽ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

താരത്തിന്‍റെ പരിക്കിന്‍റെ വ്യാപ്തി തിരിച്ചറിയാണ്‍ സ്പാനിഷ് മെഡിക്കല്‍ ടീം പരിശോധന നടത്തി കൊണ്ട് വരുകയാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ഉള്ളില്‍ മടങ്ങി എത്തും.അങ്ങനെ സംഭവിച്ചില്ല എങ്കില്‍ എല്‍ ക്ലാസ്സിക്കോയില്‍ അത് ബാഴ്സലോണക്ക് ലഭിക്കുന്ന വലിയൊരു തിരിച്ചടിയായിരിക്കും ഇത്.എന്തെന്നാല്‍ നിലവില്‍ പെഡ്രി, ഫ്രെങ്കി ഡി ജോങ്, റാഫിഞ, റോബർട്ട് ലെവൻഡോവ്‌സ്‌കി, ജൂൾസ് കൗണ്ടെ എന്നിവരെല്ലാം ബാഴ്സലോണയുടെ ഇന്‍ജുറി ലിസ്റ്റില്‍ ഉള്ളവര്‍ ആണ്.ഈ സമയത്ത് യമാല്‍ കൂടി പോയാല്‍ റയലിന് നേരെ അറ്റാക്ക് ചെയ്യാന്‍ വേറെ താരങ്ങള്‍ ആരും തന്നെ ഉണ്ടാകില്ല.