സെവിയ്യയുടെ പുതിയ പരിശീലകനായി ഡീഗോ അലോൺസോയെ നിയമിച്ചു
തങ്ങളുടെ പുതിയ പരിശീലകനായി ഡീഗോ അലോൻസോയെ നിയമിച്ചതായി സെവിയ്യ അറിയിച്ചു.28 മത്സരങ്ങളില്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ച ജോസ് ലൂയിസ് മെൻഡിലിബറുമായുള്ള ബന്ധം സ്പാനിഷ് ക്ലബ് വിച്ഛേദിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.2023-24 ലെ യൂറോപ്പ ലീഗ് വിജയത്തിലേക്ക് സെവിയ്യയെ നയിച്ചെങ്കിലും ഈ സീസണില്‍ അവരുടെ ഫോം വളരെ മോശം തന്നെ ആണ്.

ഉറുഗ്വായന്‍ കോച്ച് ആയ ഡിയഗോ ആലോന്‍സൊയെ സൈന്‍ ചെയ്യാം എന്ന തീരുമാനം എടുക്കാന്‍ സെവിയ്യ ബോര്‍ഡിന് ഒരു ദിവസം പോലും വേണ്ടിവന്നില്ല.വലൻസിയ, അത്‌ലറ്റിക്കോ മാഡ്രിഡ്, റേസിംഗ് സാന്റാൻഡർ, മലാഗ തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച ഉറുഗ്വേൻ സ്‌ട്രൈക്കർക്ക് ലാലിഗ അത്ര അപരിചിതം അല്ല.മെക്‌സിക്കോയിലെ പച്ചൂക്കയിലും മോണ്ടെറിയിലും ഇത് കൂടാതെ അമേരിക്കന്‍ ക്ലബ് ആയ ഇന്റർ മിയാമിയിലും അദ്ദേഹം മാനേജര്‍ ആയി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.അവസാനമായി 2022 ഖത്തര്‍ ലോകക്കപ്പില്‍ യൂറുഗ്വായ് നാഷണല്‍ ടീമിനെയും ഡീഗോ അലോൻസോ നിയന്ത്രിച്ചിട്ടുണ്ട്.