പരിക്കിന്റെ പശ്ചാത്തലത്തിൽ ചെൽസി ഡിഫൻഡർ അക്സൽ ഡിസാസി ഫ്രാൻസ് ടീമിൽ നിന്ന് പിന്മാറി
നെതർലൻഡ്‌സിനും സ്‌കോട്ട്‌ലൻഡിനുമെതിരായ മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിൽ നിന്ന് ചെൽസി ഡിഫൻഡർ അക്സൽ ഡിസാസി പിൻമാറി.ബയേൺ മ്യൂണിച്ച് ഡിഫൻഡർ ഡയോട്ട് ഉപമെക്കാനോയ്ക്ക് ഹാംസ്ട്രിംഗ് പരിക്ക് കാരണം കളിയ്ക്കാന്‍ കഴിയാത്തതിനാല്‍ ആണ് ചെല്‍സി താരത്തിനെ ഫ്രാന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയത്.എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം താരത്തിനും പരിക്ക് സംഭവിച്ചതായി ഫ്രാന്‍സ് ടീം വെളിപ്പെടുത്തി.
ഈ സീസണിൽ ചെൽസിയിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീമിലെ പകുതിയിലേറെ താരങ്ങള്‍ പരിക്ക് പറ്റി പുറത്തായപ്പോള്‍ അദ്ദേഹത്തിന് ആകെ ആശ്വാസം ഉണ്ടായിരുന്നത് അക്‌സൽ ഡിസാസി ആയിരുന്നു.പ്രമുഖ ഡിഫണ്ടര്‍മാരായ വെസ്ലി ഫോഫാന,ട്രെവോ ചലോബ എന്നിവരും പരിക്കിന്‍റെ പിടിയില്‍ ആണ്.താരം ചെല്‍സിക്ക് വേണ്ടി എല്ലാ മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്.പരിക്കേറ്റ ജൂൾസ് കൗണ്ടെയ്ക്ക് പകരമായി ഡിസാസിയുടെ സഹതാരം മാലോ ഗസ്റ്റോയെയും തിങ്കളാഴ്ച ദിദിയർ ദെഷാംപ്‌സിന്റെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.