Cricket cricket worldcup Cricket-International Top News

തകർപ്പൻ പ്രകടനവുമായി ഡേവിഡ് മലൻ : ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ ജയം

October 10, 2023

author:

തകർപ്പൻ പ്രകടനവുമായി ഡേവിഡ് മലൻ : ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ ജയം

 

ഏകദിന ലോകകപ്പിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ തോൽപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനോട് 9 വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട് ഇന്ന് തകർപ്പൻ പ്രകടനം ആണ് നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസ് നേടി മറുപടി ബാറ്റിങ്ങിനിന്നിറങ്ങിയ ബംഗ്ലാദേശിനെ അവർ 227 റൺസിന് ഓൾഔട്ടാക്കി. ഇതോടെ ഇംഗ്ലണ്ട് 137 റൺസിന് ബംഗ്ലദേശിനെ തോൽപ്പിച്ചു.

ഡേവിഡ് മലാൻ കരിയറിലെ ഏറ്റവും മികച്ച 140 റൺസിൻറെ മികവിലാണ് ഇംഗ്ലണ്ട് 364 റൺസ് നേടിയത്. ജോണി ബെയർസ്റ്റോ (52), ജോ റൂട്ട് (82) എന്നിവരുമായി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ മലാൻ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരം കളിച്ച ഇടങ്കയ്യൻ ടോപ്ലി (4-43) ആദ്യ ആറ് ഓവറിൽ ബംഗ്ലാദേശിന്റെ ടോപ് ഓർഡറിനെ തകർത്ത് ഇംഗ്ലണ്ടിന് അനായാസ വിജയമൊരുക്കി. ബംഗ്ലാദേശ് 48.2 ഓവറിൽ 227ന് എല്ലാവരും പുറത്തായി

Leave a comment