ബെല്‍ജിയന്‍ സ്ട്രൈക്കര്‍ക്ക് വേണ്ടി പോരാടിക്കാന്‍ ചെല്‍സി- യുണൈറ്റഡ്
ആർബി ലെപ്‌സിഗിന്‍റെ ഫോര്‍വേഡ് ലോയിസ് ഓപ്പൻഡയെ സൈൻ ചെയ്യാൻ ചെൽസിക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.വേനൽക്കാലത്ത് സെനഗൽ ഇന്റർനാഷണൽ നിക്കോളാസ് ജാക്‌സണെ ഉൾപ്പെടുത്തി ബ്ലൂസ് അവരുടെ സെൻട്രൽ സ്‌ട്രൈക്കർ ഓപ്ഷനുകൾ ശക്തിപ്പെടുത്തിയിരുന്നു എങ്കിലും എങ്കുക്കുവിനു പരിക്ക് മൂലം പുറത്ത് ഇരിക്കുന്നത് ചെല്‍സിക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
എങ്കുക്കുവിനു പകരം മുന്നേറ്റ നിരയിലെ താരങ്ങള്‍ക്ക് വേണ്ടി ചെല്‍സി തിരയുന്ന സമയത്ത് ആണ് ലേപ്സിഗ് ഫോര്‍വേഡ് അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്.ഈ സീസണില്‍ താരം കരിയര്‍ പീക്ക് ഫോമില്‍ ആണ്.കഴിഞ്ഞ സീസണില്‍ താരത്തിന്‍റെ ലീഗ് 1 ലെ പ്രകടനം കണ്ടാണ് ജര്‍മന്‍ ക്ലബ് താരത്തിനെ ലെന്‍സില്‍ നിന്നും സൈന്‍ ചെയ്തത്.രാജ്യാന്തര ടീം ആയ ബെല്‍ജിയത്തിന് വേണ്ടിയും അരഞ്ഞേറ്റം കുറിച്ച താരത്തിനെ സൈന്‍ ചെയ്യാന്‍ യുണൈറ്റഡും രംഗത്ത് ഉണ്ട്.താരത്തിനെ ലഭിക്കണം എങ്കില്‍ 90 മില്യണ്‍ യൂറോ ഫീസ് ആയി നല്കിയാല്‍ മാത്രമേ ലേപ്സിഗ് സമ്മതം മൂളുകയുള്ളൂ.