കൂണ്ടേക്കും പരിക്ക് ; ഒരു മാസത്തോളം വിശ്രമം
കാൽമുട്ടിന് പരിക്കേറ്റ ഡിഫൻഡർ ജൂൾസ് കൗണ്ടെ വരാനിരിക്കുന്ന എല്‍ ക്ലാസ്സിക്കോയില്‍ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുമോയെന്ന കാര്യത്തിൽ സംശയം.ഞായറാഴ്ച ഗ്രാനഡയുമായുള്ള മല്‍സരത്തില്‍ കൗണ്ടേ ആദ്യ പകുതിയില്‍ തന്നെ പിച്ചില്‍ നിന്ന് കയറിയിരുന്നു.തിങ്കളാഴ്‌ച നടത്തിയ പരിശോധനയിൽ കാൽമുട്ടിലെ അസ്ഥിബന്ധങ്ങൾ ഉളുക്കിയതായി സ്ഥിരീകരിച്ചു.

താരം എത്ര കാലം വിശ്രമത്തില്‍ ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ല,എന്നാല്‍ സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഏകദേശം ഒരു മാസമെടുക്കും.റയലിനെതിരായ മല്‍സരത്തില്‍ അദ്ദേഹം കളിക്കില്ല എന്നത് ഇതോടെ ഏറെക്കുറെ ഉറപ്പായി.ഒക്‌ടോബർ 28 ന് ആണ് ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ.കൂണ്ടേയേ കൂടാതെ പെഡ്രി, ഫ്രെങ്കി ഡി ജോങ്, റാഫിൻഹ, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരും പരിക്കുമായി മല്ലിടുകയാണ്.എല്‍ ക്ലാസ്സിക്കോ ആവുമ്പോഴേക്കും റഫീഞ്ഞയും പെഡ്രിയും തിരിച്ചെത്തും.