ഇംഗ്ലണ്ട് ഡ്യൂട്ടി ആഴ്‌സണലിന്റെ സാക്കയ്ക്ക് നഷ്ടമാകും
ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആഴ്സണലിന്റെ ജയതെ തുടര്‍ന്നു നല്കിയ അഭിമുഖത്തില്‍ ഇന്‍റര്‍നാഷനല്‍ ബ്രേക്കില്‍ ബുക്കയോ സാക്ക ഇംഗ്ലണ്ടിനൊപ്പം ചേരില്ലെന്ന് മൈക്കൽ അർട്ടെറ്റ പറഞ്ഞു.ഗണ്ണേഴ്‌സിന്റെ മിഡ്‌വീക്ക് ചാമ്പ്യൻസ് ലീഗിൽ ലെൻസിനെതിരായ മല്‍സരത്തില്‍ ചെറിയ ഹാംസ്ട്രിംഗ് ബുദ്ധിമുട്ട് താരത്തിനു അനുഭവപ്പെട്ടിരുന്നു.സിറ്റിക്കെതിരായ സ്ക്വാഡിലും താരം ഉണ്ടായിരുന്നില്ല.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഈ മാസത്തെ സൗഹൃദ മത്സരത്തിനും തുടർന്നുള്ള ഇറ്റലിയുമായുള്ള യൂറോ 2024 യോഗ്യതാ മത്സരത്തിനും ഇംഗ്ലണ്ട് ബോസ് ഗാരെത്ത് സൗത്ത്ഗേറ്റ് വ്യാഴാഴ്ച സാക്കയെ വിളിച്ചിരുന്നു.തിങ്കളാഴ്ച സെന്റ് ജോർജ്ജ് പാർക്കിൽ താരത്തിനോട് റിപ്പോർട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ താരത്തിനു ഇപ്പോള്‍ പരിശീലന സെഷനുകളില്‍ പങ്കെടുക്കാന്‍ പോലും കഴിയില്ല എന്നു അര്‍റ്റെറ്റ പറഞ്ഞു.കാൽവിരലിന് തകരാർ സംഭവിച്ച വില്യം സാലിബയും ഫ്രാൻസ് ടീമിൽ നിന്ന് പിന്മാറിയിട്ടുണ്ട്.