ഓസ്‌ട്രേലിയക്കെതിരെ 200 റൺസ് വിജയലക്ഷ്യം, ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച
എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന 2023 പുരുഷ ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ 49.3 ഓവറിൽ 199 റൺസിന് പുറത്താക്കാൻ സ്‌പിന്നർമാരുടെ സഹായത്താൽ ഇന്ത്യക്ക് കഴിഞ്ഞു. എന്നാൽ മറുപടി ബാറ്റിങ്ങിനിന്നിറങ്ങിയ ഇന്ത്യക്ക് വൻ തിരിച്ചടി. അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിടക്കുമ്പോൾ ഇന്ത്യ 10/3 എന്ന നിലായിൽ ആണ്. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ഡക്കിന് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.
വരണ്ടതും മന്ദഗതിയിലുള്ളതുമായ ഒരു പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 27 ഓവറിൽ 110-2 എന്ന നിലയിലായിരുന്നു. പിന്നീട് സ്പിന്നര്മാർ കാര്യങ്ങൾ ഏറ്റെടുത്തു . ജഡേജ ആണ് ഓസ്‌ട്രേലിയക്ക് നാശം വിതെച്ചത്. അദ്ദേഹം മൂന്ന് വിക്കറ്റ് നേടി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രാദേശിക താരം രവിചന്ദ്രൻ അശ്വിൻഒരു വിക്കറ്റ് നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവൻ സ്മിത്ത് 46, ഡേവിഡ് വാർണർ 41 എന്നിവർ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്