സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ ജൂഡ് ബെലിങ്ഹാം ഷോ!!!!!
ശനിയാഴ്ച ഒസാസുനയ്‌ക്കെതിരെ എതിരില്ലാത്ത നാല് ഗോള്‍ വിജയം നേടി റയല്‍ മാഡ്രിഡ്.രണ്ടു ഗോള്‍ നേടി ജൂഡ് ബെലിങ്ഘാമും രണ്ടു അസിസ്റ്റ് നല്കി കളം നിറഞ്ഞ് കളിച്ച ഫെഡെ വാല്‍വറഡെയുമാണ് റയലിന് വേണ്ടി മികച്ച രീതിയില്‍ ഫൂട്ബോള്‍ കളിച്ചത്.
പത്തു ലാലിഗ മല്‍സരങ്ങളില്‍ നിന്നു പത്ത് ഗോളുകള്‍ നേടി കൊണ്ട് ബെലിങ്ഹാം സ്പാനിഷ് ലീഗ് തനിക്ക് വളരെ എളുപ്പം ആണ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.ജൂഡിനെ കൂടാതെ വിനീഷ്യസ് ജൂനിയര്‍,ജോസെലു എന്നിവരും മാഡ്രിഡിന് വേണ്ടി സ്കോര്‍ ചെയ്തു.84-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് അഞ്ചാം ഗോൾ നേടാൻ ജൊസേലുവിന് അവസരം ലഭിച്ചെങ്കിലും അവസരം മുതലാക്കുന്നതിൽ സ്പാനിഷ് സ്‌ട്രൈക്കർ പരാജയപ്പെട്ടു.മാഡ്രിഡ് ഒമ്പത് കളികളിൽ നിന്ന് 24 പോയിന്റായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു,നേരത്തെ കാഡിസിനെ 1-0ന് തോൽപ്പിച്ച ജിറോണയെക്കാൾ രണ്ട് പോയിന്‍റ് മുന്നില്‍ ആണ് അവര്‍.ഒരു കളി ശേഷിക്കെ 20 പോയിന്റുമായി മൂന്നാമതുള്ള ബാഴ്‌സലോണ ഇന്ന് ഗ്രാനഡയെ നേരിടും.