എക്സ്ട്രാ ടൈമില്‍ ഇരട്ട ഗോള്‍ ; യുണൈറ്റഡിന് ജീവന്‍ നല്കി സ്‌കോട്ട് മക്‌ടോമിനയ്
ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തില്‍ പകരക്കാരനായ സ്‌കോട്ട് മക്‌ടോമിനയ്, ബ്രെന്റ്‌ഫോർഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2-1 വിജയം നേടിക്കൊടുത്തു.സീസണിലെ അവരുടെ രണ്ടാമത്തെ വിജയം നേടി എന്ന് ഉറപ്പിച്ചിരിക്കെ ആണ് യുണൈറ്റഡ് ബ്രെന്‍റ്ഫോര്‍ഡിന് തിരിച്ചടി നല്കിയത്.

87 ആം മിനുട്ടില്‍ പിച്ചിലേക്ക് എത്തിയ സ്‌കോട്ട് മക്‌ടോമിനയ് 93 ആം മിനുട്ടില്‍ ഒരു വോളി റീബൌണ്ട് ഗോളില്‍ യുണൈറ്റഡിന് ആദ്യ ഗോള്‍ നേടി കൊടുക്കുകയും അതിനു ശേഷം അദ്ദേഹം ഹാരി മഗ്വയര്‍ നല്കിയ അവസരം മുതല്‍ എടുത്തു അടുത്ത ഗോളും കണ്ടെത്തി.ഇതോടെ അത്രയും നേരം ശ്മശാന മൂകം ആയിരുന്ന ഓല്‍ഡ് ട്രാഫോര്‍ഡ് ഗര്‍ജിക്കാന്‍ തുടങ്ങി.ലീഗില്‍ യുണൈറ്റഡിന്‍റെ നാലാമത്തെ വിജയം ആണിത്.നിലവില്‍ പന്ത്രണ്ട് പോയിന്‍റ് ഉള്ള അവര്‍ ലീഗില്‍ പത്താം സ്ഥാനത്താണ്.