തുടര്‍ച്ചയായ രണ്ടാം ലീഗ് ജയം നേടി ചെല്‍സി
ശനിയാഴ്ച ബേൺലിയെ 4-1 ന് തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം പ്രീമിയര്‍ ലീഗ് ജയം നേടി.പിന്നിൽ നിന്ന് വന്നതിന് ശേഷം ആണ് ചെല്‍സി നാല് ഗോള്‍ എതിരാളികളുടെ വലയിലേക്ക് അടിച്ചു കയറ്റിയത്.മാർച്ചിന് ശേഷം ആദ്യമായാണ് ചെല്‍സി ലീഗില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്നത്.പ്രൊമോഷൻ ലഭിച്ച ബേൺലി 15-ാം മിനിറ്റിൽ ലീഡ് നേടി വിൽസൺ ഒഡോബെർട്ട് ഇംഗ്ലീഷ് ഫുട്ബോളിൽ തന്റെ ആദ്യ ഗോൾ നേടി സന്ദർശകരെ ഞെട്ടിച്ചു.
എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ അമീൻ അൽ ദഖിൽ നേടിയ ഓണ്‍ ഗോള്‍ ചെല്‍സിക്ക് സമനില നേടി കൊടുത്തു.പെനാൽറ്റി ഏരിയയിൽ റഹീം സ്റ്റെർലിങിനെ ഫൌള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനാല്‍ട്ടിയില്‍ ഗോള്‍ നേടി കൊണ്ട് കോള്‍ പാമര്‍ ചെല്‍സിയുടെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടി.ഇത് കൂടാതെ മൂന്നും നാലും ഗോളുകള്‍ സ്റ്റര്‍ലിങ്,നിക്കോളാസ് ജോണ്‍സണ്‍ എന്നിവരുടെ ബൂട്ടില്‍ നിന്നും പിറന്നപ്പോള്‍ ചെല്‍സിയുടെ കുതിപ്പിന് തടയണ സൃഷ്ട്ടിക്കാന്‍ ബെന്‍ളിക്ക് കഴിഞ്ഞില്ല.