സിറ്റിയെ പിന്തള്ളി ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്ത്
10 പേരുമായി രണ്ടാം പകുതി മുഴുവൻ കളിച്ചിട്ടും ശനിയാഴ്ച ലൂട്ടൺ ടൗണിൽ നടന്ന മത്സരത്തിൽ 1-0ന് ജയിച്ച ടോട്ടൻഹാം പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്തി.52-ാം മിനിറ്റിൽ ജെയിംസ് മാഡിസന്റെ കട്ട് ബാക്ക് പാസില്‍ 52-ാം മിനിറ്റിൽ ഡച്ച് ഡിഫൻഡർ മിക്കി വാൻ ഡി വെൻ ആണ് ടോട്ടന്‍ഹാമിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്.
/cdn.vox-cdn.com/uploads/chorus_image/image/72731439/1722346946.0.jpg)
എട്ട് ലീഗ് മത്സരങ്ങൾക്ക് ശേഷം സ്പർസ് തോൽവിയറിയാതെ തുടരുന്നു.മാഞ്ചസ്റ്റർ സിറ്റിയേക്കാൾ രണ്ട് പോയിന്റും ആഴ്സണലിനേക്കാൾ മൂന്ന് പോയിന്റും മുന്നിലാണ് ലിലി വൈറ്റ്സ്.ഇന്നതെ മല്‍സരത്തില്‍ സിറ്റി ആഴ്സണല്‍ ടീമുകള്‍ സമനില നേടിയാല്‍ ഈ ആഴ്ച്ച ടോട്ടന്‍ഹാം ആയിരിയ്ക്കും പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നത്.വെറും നാല് പോയിന്‍റുള്ള ലൂട്ടോണ്‍ ടൌണ്‍ പതിനേഴാം സ്ഥാനത്താണ്.ബോക്സില്‍ ഡൈവ് ചെയ്തതിന് ഇയ്വെസ് ബിസൌമക്ക് ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ആണ് റെഡ് കാര്‍ഡ് ലഭിച്ചത്.