ലോകകപ്പിൽ ഇന്ന് ഇന്ത്യക്ക് അരങ്ങേറ്റം, എതിരലാളി ഓസ്‌ട്രേലിയ
ലോകകപ്പ് ഏകദിനത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ പ്രചാരണം ആരംഭിക്കും. ഇന്ന് അവർ ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത്. ശ്കതരായ ടീമിനെതിരെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിലും ലോകകപ്പിന് തൊട്ട് മുൻപ് നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യ 2-1 ഓസ്‌ട്രേലിയയെ തോൽപ്പിച്ചിരുന്നു. ഇതിൻറെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എന്നാൽ പരമ്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചതിൻറെ മികവ് ഓസ്‌ട്രേലിയക്ക് ഉണ്ട്.
ഇന്ന് ഉച്ചക്ക് 2:30ന് ആണ് മത്സരം. രോഹിത് ശർമ്മയ്‌ക്കും കൂട്ടാളികൾക്കും വളരെയധികം പിന്തുണ ലഭിക്കുന്ന ഐക്കണിക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആണ് മത്സര൦. കൂടാതെ ലോകകപ്പിൽ ഇന്നത്തെ മത്സരത്തിനുള്ള മൊത്തം ടിക്കറ്റും വിറ്റ് തീർന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം ഇന്ന് ഇന്ത്യ മൂന്ന് സ്പിന്നര്മാരുമായി ഇറങ്ങിയേക്കുമെന്ന് ഇന്നലെ രോഹിത് ശർമ്മ അറിയിച്ചിരുന്നു.