നാളത്തെ മല്‍സരത്തിന് മുന്നോടിയായി മാർക്കസ് സ്റ്റോയിനിസിന് ഹാംസ്ട്രിങ് ഇഞ്ചുറി
ഹാംസ്ട്രിംഗിന് പരിക്കേറ്റ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനേ ഫിറ്റ്‌നസ് ടീം മാനേജ്‌മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി.നാളെ ചെന്നൈയിൽ ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് തയ്യാര്‍ എടുക്കുകയായിരുന്നു ഓസീസ് ടീം.താരത്തിനു ഫിറ്റ്നെസ് തെളിയിക്കാന്‍ തങ്ങള്‍ അവസരം നല്കും എന്നും അദ്ദേഹം ഓസീസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
“പരിശീലന സെഷനുകള്‍ താരത്തിനു കോച്ച് നല്കും.നാളെ ടോസ് ഇടുമ്പോള്‍ ഞങ്ങള്‍ ടീം പ്രഖ്യാപ്പിക്കും.” കമ്മിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.സ്റ്റോയിനിസിനു പകരം കളിയ്ക്കാന്‍ മികച്ച ഓൾറൗണ്ടർമാരുടെ ഒരു നിര തന്റെ ടീമിലുണ്ട് എന്നതിനാൽ കമ്മിൻസിന് വലിയ സമ്മര്‍ദം സൃഷ്ട്ടിക്കുന്നില്ല.കാമറൂൺ ഗ്രീൻ, മിച്ച് മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരെപ്പോലുള്ള താരങ്ങള്‍ ടീമില്‍ ഉള്ളത് തങ്ങള്‍ക്ക് അനുഗ്രഹം ആണ് എന്നു ഇതിന് മുന്നേ കമ്മിന്‍സ് പറഞ്ഞിട്ടുണ്ട്.ഇത് കൂടാതെ ഈ ലോകക്കപ്പില്‍ ഓസീസ് ടീമിന് വേണ്ടി മിറ്റ്ച്ച് മാര്‍ഷ് മികച്ച പ്രകടനം കാഴ്ച്ച വെക്കും എന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്.