ന്യൂകാസിൽ യുണൈറ്റഡുമായി അഞ്ച് വർഷത്തെ പുതിയ കരാറിൽ ബ്രൂണോ ഗ്വിമാരസ് ഒപ്പുവച്ചു
2028 സമ്മര്‍ വരെ ബ്രൂണോ ഗ്വിമാരേസ് ന്യൂ കാസില്‍ തുടരുന്നതിന് വേണ്ടിയുള്ള കരാറില്‍ ഒപ്പിട്ടു.2022 ജനുവരിയിൽ ലിയോണിൽ നിന്ന് എഡ്ഡി ഹോവിന്റെ ടീമില്‍ ചേര്‍ന്ന താരം പിന്നീട് അങ്ങോട്ട് മികച്ച ഫോമില്‍ ആണ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്.കഴിഞ്ഞ സീസണിൽ, ന്യൂകാസിൽ പ്രീമിയർ ലീഗിൽ ടോപ് ഫോറില്‍ ഇടം നേടുകയും ചാമ്പ്യന്‍സ് ലീഗ് യോഗ്യത കൈവരിക്കുകയും ചെയ്തു.
“ഞാൻ തീർത്തും സന്തോഷവാനാണ്. ഇവിടെ ആദ്യ ദിവസം മുതൽ ആരാധകരില്‍ നിന്നും എനിക്ക് ലഭിച്ച പിന്തുണ വളരെ വലുത് ആണ്.ഈ ക്ലബില്‍ കളിക്കുന്നതിന്‍റെ അനുഭൂതി പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല.എന്റെ ആദ്യ അഭിമുഖത്തിൽ, ചാമ്പ്യൻസ് ലീഗിൽ ഈ ക്ലബിനായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ പറഞ്ഞു, ഇപ്പോൾ അത് സംഭവിക്കുന്നു.ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ കൈവരിച്ച നേട്ടം വളരെ വലുത് ആണ്.ഇതൊന്നും കൂടാതെ ഈ നഗരവും ഞാന്‍ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.” ഒഫീഷ്യല്‍ പ്രഖ്യാപനത്തിന് ശേഷം ന്യൂകാസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് താരം പറഞ്ഞു.