EPL 2022 European Football Foot Ball International Football Top News transfer news

സീരി എ യില്‍ ജെനോവക്കെതിരെ എസി മിലാന്‍

October 7, 2023

സീരി എ യില്‍ ജെനോവക്കെതിരെ എസി മിലാന്‍

സീരി എ യില്‍ രണ്ടാം സ്ഥാനത്തുള്ള എസി മിലാന്‍ ഇന്ന് ജെനോവയെ നേരിടാന്‍ ഒരുങ്ങുന്നു.ഏഴു മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയം മാത്രം നേടിയ ജെനോവ ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ജെനോവ ഹോം ഗ്രൌണ്ടില്‍ ലൂയിജി ഫെറാറീസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.

AC Milan's Ruben Loftus-Cheek celebrates scoring their third goal with teammates on September 27, 2023

ലീഗില്‍ അവരുടെ പ്രകടനം മികച്ചത് ആണ് എങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാന്‍ ഗോള്‍ കണ്ടെത്താന്‍ ആകാതെ വിഷമിച്ചിരിക്കുകയാണ്.മരണ ഗ്രൂപ്പ് ആയ എഫില്‍ വെറും രണ്ടു പോയിന്റോടെ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.രണ്ടു മല്‍സരങ്ങളില്‍ ഒരു ഗോള്‍ പോലും കണ്ടെത്താന്‍ സീരി എ ക്ലബിന് കഴിഞ്ഞിട്ടില്ല.മിഡ്ഫീല്‍ഡില്‍ പ്രമുഖ താരങ്ങള്‍ക്ക് എല്ലാം പരിക്ക് പറ്റിയത് അവര്‍ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.ഇന്നതെ മല്‍സരത്തില്‍ ഇതെല്ലാം മറികടന്ന് വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് മിലാന്‍ ടീം.

Leave a comment