പ്രീമിയര്‍ ലീഗില്‍ ഇന്ന് യുണൈറ്റഡിന് ജയം അനിവാര്യം
പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ എക്കാലത്തെയും മോശം തുടക്കത്തിൽ നിന്ന് വീർപ്പുമുട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രെണ്ട്ഫോര്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്നു.മിഡ് വീക്ക് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റെഡ് ഡെവിൾസ് 3-2 ന് ഗലാറ്റസറെയോട് പരാജയപ്പെട്ടപ്പോള്‍ അതേസമയം ബീസ് അടുത്തിടെ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 1-1 നു സമനില വഴങ്ങി.
ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പിച്ചിനകത്തും പുറത്തും യുണൈറ്റഡിന് പ്രശ്നങ്ങളോട് പ്രശ്നം തന്നെ ആണ്.ടീമിന്‍റെ പ്രകടനം വളരെ മോശം ആണ് എങ്കിലും എറിക് ടെന്‍ ഹാഗിന് അദ്ദേഹത്തിന് വേണ്ട സമയം നല്കാന്‍ ആണ് യുണൈറ്റഡ് മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്.അതിനാല്‍ അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ടെന്‍ ഹാഗിന്റെ ലക്ഷ്യം.ഇന്നതെ മല്‍സരത്തില്‍ ചെകുത്താന്‍മാര്‍ക്ക് എന്തു വില കൊടുത്തും ജയം നേടിയേ തീരൂ.